നീയും നിലാവും കാറ്റില്‍ സുഗന്ധവും ചഷകം നിറയെ........

പ്രണയം ഒരാളെ ഭ്രാന്തനാക്കുമെന്ന്‌ എവിടെയോ വായിച്ചിട്ടുണ്ട്‌. ഭ്രാന്തനും കവിയും കാമുകനും ഒരേ പോലെയാണ്‌, കാരണം അവര്‍ ഭാവനയുടെ ചാക്കുകെട്ടുകളാണെന്ന്‌ പറഞ്ഞതാരാണ്‌ അറിയില്ല. ഓരോ പ്രണയങ്ങളും ഒരുപാട്‌ ജീവിതങ്ങളാണ്‌. അവസാനം അത്‌ ഒന്നില്‍ കുരുങ്ങുമ്പോള്‍ മാത്രം അസ്വസ്‌ത്ഥകളാവുന്നു. പ്രണയം പ്രമേയമായി ലോകസാഹിത്യത്തില്‍ നിരവധി നോവലുകളും സിനിമകളും കവിതകളും ചെറുകഥകളും രചിക്കപ്പെട്ടു. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മര്‍കേസിന്റെ കോളറാ കാലത്തെ പ്രണയം ഒരുദാഹരണം മാത്രം. ഇവയല്ലാം പ്രണയം കഥാപാത്രങ്ങളോ പ്രമേയങ്ങളോ ആവുന്നത്‌ അതേസമയം സമാന്തരാമായ മറ്റൊരു ഇടപെടലാണ്‌ പ്രണയ ലേഖന സാഹിത്യത്തിന്റേത്‌. ക്രൂരതയുടെ പര്യായമായ ഹിറ്റലര്‍ പോലും തന്റെ കാമുകിക്കെഴുതിയ പ്രണയ ലേഖനങ്ങള്‍ പ്രശസ്‌തമാണ്‌. ജിബ്രാന്റേതായി പ്രണയ ലേഖന സമാഹാരം തന്നെയുണ്ട്‌. കസന്‍ദാക്കീസ്‌, മയക്കയേവിസ്‌കി, സാല്‍വദോര്‍ദാലി ..............മലയാളത്തിലാണെങ്കില്‍ അരാജകസിനിമാക്കാരന്‍ ജോണ്‍ എബ്രഹാം വരെ പ്രണയ ലേഖനങ്ങള്‍ എഴുതി. എഴുത്തുകളിപ്പോള്‍ മൊബൈല്‍ കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്ന മെസ്സേജ്‌ ഓഫറുകളില്‍ പെട്ട്‌ കീറപ്പെട്ടുകൊണ്ടിരിക്കുന്നു. ഏറെപ്പേരുടെയും പ്രണയം നിയന്ത്രിക്കുന്നത്‌ മൊബൈല്‍ കമ്പനികളാകുന്ന കേരളത്തിലിപ്പോള്‍ മൊബൈല്‍ രതിയും അതിസാധാരണമായിരിക്കുകയാണ്‌. ഇതിനിടയിലും ഇന്നലെകളെ സ്‌നേഹിക്കുന്ന ഒരുപാടാളുകള്‍ പ്രണയക്കുറിപ്പുകള്‍ വായിക്കാനിഷ്ടപ്പെടിന്നു. എന്നാല്‍ അപ്രശസ്‌തരായ ഒരുപാട്‌ പേരുടെ പ്രണയ ലിഖിതങ്ങള്‍ .........മരണക്കുറിപ്പ്‌ പോലും പ്രണയിനിക്കെഴുതി ഏകാന്തതയുടെ ലോകത്തേക്ക്‌... നിത്യ പ്രണയത്തിന്റെ തിരകള്‍ വീശിയടിക്കുന്ന സമുദ്ര നീലിമയിലേക്ക്‌ ഊളിയിട്ടിറങ്ങിയവര്‍.... അവര്‍ തീര്‍ത്ത തന്റേതായ ഇടങ്ങളിലൂടെയുള്ള യാത്ര, അവരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഇവിടെയുണ്ട്‌ ഇതൊരു കര്‍മ്മം മാത്രമാണ്‌.
അവ വളര്‍ത്തിയതോ തളര്‍ത്തിയതോ എത്ര ജീവിതങ്ങളാണ്‌. പ്രണയമെന്നാല്‍ മരണമാണെത്രെ...മരണമെന്നാല്‍ നിത്യതയും. അങ്ങനെയാണെങ്കില്‍ ആ നിത്യത കൊതിച്ചു പോകുന്നതില്‍ തെറ്റുണ്ടോ?വായിക്കാന്‍ പോകുന്നത്‌ ഒരുപക്ഷേ നല്ല കാര്യങ്ങളായിരിക്കില്ല. ആകാനേ വഴിയില്ല കാരണം പ്രണയ ലിഖിതങ്ങളേറെയും കടന്നു പോകുന്നത്‌ പ്രതിസന്ധികളിലൂടെയാണ. ഇനിയും സാത്‌ഷാല്‍കരിക്കപ്പെടാതെ പ്രണയത്തിന്റെ വേവലാതികളും സന്ദേഹങ്ങളും അതിലുണ്ടാവും. ഒരുമിച്ച്‌ ജീവിതം തുടങ്ങാനുള്ള, ജീവിതം ഒരുമിച്ചവസാനിപ്പിക്കാനുള്ള സൂചനകളും കലഹത്തിന്റെയും സംഘര്‍ഷങ്ങളുടെയും എല്ലാം കാരണങ്ങള്‍ ഇനിയുമെന്തൊക്കെയോ ഉള്‍ക്കൊള്ളുന്നതാവണം ഈ കത്തുകള്‍. അതുകൊണ്ടാണ്‌ എന്റെ ചുറ്റുമുള്ള സഹൃദയരുടെ കത്തുകള്‍ ഇതിലുടെ ഞാന്‍ പ്രകാശിപ്പിക്കുന്നത്‌. ഇപ്പോഴും ആ കാലങ്ങളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ഓര്‍ക്കാനിഷ്ട്‌പ്പെടാത്ത ന്യുനപക്ഷമുണ്ട്‌. കാമുകരായി കാമുകിമാരായി കഴിഞ്ഞ ആ കാലത്തെ ഭയ വിഹ്വലതയോടെ മാത്രം ഓര്‍മ്മിക്കാനാവുന്നവര്‍ അവര്‍ക്കും പ്രണയത്തിന്‌ വേണ്ടി മൃതപ്രായരായവര്‍ക്കും ഇനിയും എം.എം.എസും എസ്‌.എം.എസും തങ്ങളുടെ പ്രണയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തവര്‍ക്കും പിന്നെ ആഭരണശാലയുടെ പരസ്യ ചിത്രത്തിലെ നിസ്സഹായനായ ലോലനും ഞാനിത്‌ സമര്‍പ്പിക്കുന്നു. ഈ വരുന്ന ദിവസങ്ങള്‍ ഛ മഴയുടേതാണ്‌............

ഓരോ മഴത്തുള്ളികളും ഇറ്റി വീഴുന്നതും ഓര്‍മ്മക്കെട്ടുകളുടെ കടലാസുകള്‍ നനക്കാനാണ്‌എല്ലാ ഓര്‍മകളും വേദനകളാണ്‌എല്ലാ ഓര്‍മകളും പുതുക്കാനാവാത്തതാണ്‌,എല്ലാ ഓര്‍മകളും നിന്നെക്കുറിച്ചുള്ളതാണ്‌കുടയില്ലാതെ ക്ലാസിലെത്തുന്നത്‌ നാണക്കേടായിരുന്ന ഒരു കാലം പിന്നെ കുട കയ്യിലെടുക്കുന്നത്‌ നാണക്കേടായ കാലംപിന്നെ നിന്റെ കുടയില്‍ കൂടെവരാന്‍ കുട ഉപേക്ഷിച്ച മറ്റൊരു കാലംഎല്ലാം നിന്നില്‍ നിന്ന്‌ തുടങ്ങിനിന്നില്‍ തന്നെ അവസാനിക്കുന്നുഇനിയും വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത അപക്വമായ ഓര്‍മ്മകളില്‍ ഞാനെന്നെ തിരയുന്നു.....

പഴമ നഷ്ട്‌ടപ്പെടാത്ത നഗരത്തെ ഞാനറിയുന്നതിന്‌ മുമ്പേ നീയടുത്തറിഞ്ഞു കഴിഞ്ഞിരുന്നുഎല്ലാ നഗര വഴികളും നിനക്ക്‌ പരിചിതമായിരുന്നുനിന്നോട്‌ ചേര്‍ന്ന നടക്കുമ്പോള്‍ നിന്നേക്കാളേറെ ഞാനായിരുന്നു സുരക്ഷിതന്‍എന്റെ കൂടെയാണെന്ന്‌ നീ അമ്മയോട്‌ സന്തോഷത്തോടെ പറയുന്നത്‌ കേട്ടു പലപ്പോഴും ഞാനതിശയിച്ചുഅവസാനം നിന്നെ ഹോസ്‌റ്റലില്‍ വിട്ട്‌ മടങ്ങി വരുമ്പോള്‍ എനിക്ക്‌ വഴി പലവട്ടം തെറ്റിനിന്റെ സ്വരത്തിലാണ്‌ ഞാനാദ്യമായി ആ പാട്ട്‌ കേട്ടത്‌.......
നിനക്കോര്‍മ്മയില്ലേ അന്ന്‌ നല്ല മഴയായിരുന്നു പുറത്ത്‌നിന്റെ മടിയില്‍ തലവെച്ച്‌ ഞാനാസ്വദിച്ചപ്പോള്‍ നിനക്കല്‌പം ജാള്യതയുണ്ടായിരുന്നുഅന്ന്‌ നമ്മള്‍ ഉറങ്ങാതിരുന്നു.....പുലര്‍ച്ചെ നീ എന്നോട്‌ ചോദിച്ചു 'ഉറക്കം വര്‌ണില്ലേ കണ്ണാ'?ഇല്ല എന്ന്‌ പറയണമെന്നുണ്ടായിരുന്നു.ഞാനൊന്നും പറഞ്ഞില്ലപിന്നീടെനിക്കെന്നാണെന്റെ ഉറക്കം തീര്‍ത്തും നഷ്ട്‌ടപ്പെട്ടത്‌നിറയെ സ്വപ്‌നങ്ങളുള്ള എന്റെ രാത്രികള്‍ ആരാണപഹരിച്ചത്‌ അന്നുമുതലാണ്‌ ഞാന്‍ ഉറക്ക ഗുളികകള്‍ കഴിക്കാന്‍ തുടങ്ങിയത്‌ഉറക്കം തിരിച്ചു കിട്ടിയെനിക്ക്‌, എന്റെ പഴയ സ്വപ്‌നങ്ങളില്ലാത്ത വരണ്ടുണങ്ങിയ ഉറക്കം മാത്രംനിന്റെ കൂടെയെത്താന്‍ എനിക്കൊരുപാട്‌ പരിമിതികളുണ്ടായിരുന്നുനിന്റെ സൗന്ദര്യബോധത്തിനപ്പുറത്ത്‌ മാത്രമായിരുന്നു ഞാനെന്നും എപ്പോഴും നീ എന്നെ പരിഗണിച്ചപ്പോള്‍ ഞാന്‍ ധരിച്ചു നിന്റെ എല്ലാ തീരുമാനങ്ങളും പോലെയാകുംഞാനുള്‍പ്പെടുന്ന ലോകത്തെക്കുറിച്ചുള്ളതുമെന്ന്‌മരണം ഒരു പരിഹാരമായി എനിക്കെപ്പോഴാണ്‌ തോന്നിത്തുടങ്ങിയത്‌എന്നുമുതലാണ്‌ ആത്മഹത്യ ചെയ്‌തവരെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങിയത്‌എന്നുമുതലാണ്‌ അവരുടെ പ്രശ്‌നങ്ങളെ എന്റേതുമായി താരതമ്യം ചെയ്യാന്‍ തുടങ്ങിയത്‌എന്നുമുതലാണ്‌ ഒന്നിനും ഉത്തരങ്ങളില്ലാത്ത അത്ഭുത പ്രതിഭാസമായി ജീവിതം മാറാന്‍ തുടങ്ങിയത്‌....

ഒറ്റക്ക്‌ എന്നെ വേട്ടയാടിക്കൊണ്ടിരുന്ന ദേവത എന്നോട്‌ ക്രൂരയായി പെരുമാറാന്‍ തുടങ്ങിയത്‌മോചനമില്ലാത്ത ഏകാന്തതകള്‍ എങ്ങും മ്ലാനമൂകമായ അന്തരീക്ഷംഎന്റെ ദു8ഖങ്ങളുടെ പഴന്തുണിക്കെട്ട്‌ കെട്ടിപ്പിടിച്ചുഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.എന്നെ ചികിത്സിച്ച മനോരോഗ വിദഗ്‌ധരും കൗണ്‍സിലര്‍മാര്‍ പോലും മരണത്തിന്റെ സൗന്ദര്യം വിശദീകരിക്കാന്‍ ആശ്ചര്യത്തോടെ എന്നോടാവശ്യപ്പെട്ടുഅത്രയേറെ മനോഹരമായിരു്‌ന്നുവത്രെഞാനുണ്ടാക്കിയ മരണത്തിന്റെ പ്രത്യയശാസ്‌ത്രംഞാനാവശ്യപ്പെടാതെ കിട്ടിയ ജന്‍മം പോലെയായിരുന്നില്ലമരണത്തില്‍ നിന്നും ഞാന്‍ മോചിപ്പിക്കപ്പെട്ടത്‌.പിന്നീടെനിക്ക്‌ ഏറ്റവും കഠിനമായ വേദനകള്‍ സമ്മാനമായി നല്‍കിയത്‌ എന്റെ സ്‌നേഹ നിധികളായ മാതാവിന്റെയും പിതാവിന്റെയും കണ്ണീരാണ്‌എന്റെ ചിന്തകളുടെ കൂട്ടുകാരന്‍ മാത്രം എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നുഎനിക്ക്‌ പ്രാര്‍ത്ഥിക്കാനുള്ളത്‌ കസാന്‍ദ്‌സാക്കീസ്‌ പ്രാര്‍ത്ഥിച്ചിരുന്നത്‌ പോലെ ദൈവമേ എന്നെ നീ എന്താക്കാനാണോ ആഗ്രഹിക്കുന്നത്‌ അതാക്കണേ എന്നാണ്‌.കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ്‌ നീ അപകടം പറ്റി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എന്റെ വല്ല്യമ്മയെ കാണാന്‍ വന്നത്‌. ഞാന്‍ നിന്നെ യാത്രയാക്കാന്‍ കൂടെ വന്നു. തിരക്കു പിടിച്ച ആശുപത്രി വരാന്തകളില്‍ മരണത്തോട്‌ കച്ചറ കൂട്ടുന്ന രോഗികള്‍ക്കിടയിലും നമ്മള്‍ പ്രണയത്തിന്റെ ഉന്നതമായ ആശയങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നല്ലോ..എന്റെ ആ പൊടിപിടിച്ച പ്രത്യയശാസ്‌ത്രം ഇപ്പോഴും അങ്ങനെ തന്നെ കിടക്കുന്നു. പങ്കുവെക്കാനൊരാളില്ലാതെ.......നിന്നെ കാണാതിരിക്കുമ്പോഴുള്ള നിന്നെ കേള്‍ക്കാതിരിക്കുമ്പോഴുള്ള പിടഞ്ഞുകൊണ്ടിരിക്കുന്ന എന്റെ മനസ്സിന്റെ വേദനകള്‍ ഞാനാരുമായി പങ്കുവെക്കുംകഴിയില്ലെനിക്ക്‌ നിന്നെക്കൂടാതെ നിന്റെ കണ്ണുകളും നിന്റെ ചിരിയുംനിന്റെ ചുണ്ടുകളുംനിന്റെ മുടിയുംനിന്റെ ഇംഗ്ലീഷുംനമ്മുടെ കമ്പയിന്‍ സ്റ്റഡിയുംജനരുചിയില്‍ ഉച്ചയൂണിന്‌ ശേഷംആരും കാണുന്നില്ലെന്ന ധാരണയില്‍നീയെനിക്കേകിയ മീന്‍ മണക്കുന്ന ചുംബനങ്ങളും......അതുമാത്രമാണ്‌ ലോകമെന്ന്‌ വിശ്വസിക്കാന്‍ധാരാളമായിരുന്നല്ലോ ഇന്ന്‌ നീ നീയുണ്ടാക്കുന്ന ഉപ്പുകൂടിയചപ്പാത്തിയും തക്കാളിക്കറിയും എനിക്കന്യംഒരിക്കലും സ്വപ്‌നത്തില്‍ പോലും കാണാത്ത ഹതഭാഗ്യന്‍ നിന്റെ വരണ്ട ചുണ്ടുകളില്‍എനിക്കായി നീ മാറ്റിവെച്ച നിന്റെ അരക്കെട്ടിന്റെ ദാഹവുംഎനിക്കേറെയന്യംഇന്നലെയാണ്‌ എഴുത്ത്‌ ്‌ കിട്ടിയത്‌. നീഇപ്പോള്‍ എന്തെടുക്കുകയായിരിക്കും പുസ്‌തക വായന? ആ തടിച്ച പുസ്‌തകം ഇതിനകം നീ തീര്‍ത്തു കാണും ല്ലേ അതിനിടക്ക്‌ ഈ പാവങ്ങളെയൊക്കെ ഓര്‍ക്കാനെവിടെയാ സമയം അല്ലേ അവധിക്കാലം വല്ലാത്ത ബോറായിരിക്കും എന്ന്‌ നീ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല കെട്ടോ.....