ഏറ്റുമുട്ടലുകള്‍ 'ഉണ്ടാക്കി'ക്കൊണ്ടിരിക്കുന്ന കശ്മലന്‍സ്
ബിഹാറിലെ ജമുയി ജില്ലയില്‍ നക്സല്‍ വിരുദ്ധ നടപടിക്കു തുടക്കമായെന്ന് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അത്ര പുതിയ നടാപടിയൊന്നുമല്ലെന്ന് കാര്യമറിയുന്നവര്‍ക്കെല്ലാം അറിയാം. ഏറ്റുമുട്ടലിനായി ചെല്ലും ചെലവും കൊടുത്ത് സര്‍ക്കാര്‍ പോറ്റുന്ന ഇവര്‍ക്ക് ചെറിയ ഇടര്‍ച്ചയെങ്ങാന്‍ പറ്റിയാല്‍ അതുവാര്‍ത്ത.  ഝാര്‍ഖണ്ഡിന്‍റെ അതിര്‍ത്തി പ്രദേശമാണു ജമുയി. രജമുദാര്‍ പ്രദേശത്തു ഝാര്‍ഖണ്ഡ് അതിര്‍ത്തി അടച്ചിരിക്കുകയാണെന്നും മാവോയിസ്റ്റുകളുമായി പൊലീസ് ഏറ്റുമുട്ടല്‍ തുടരുന്നതായുമാണ് ഉച്ചക്ക്  ബിഹാര്‍ പൊലീസ് അറിയിച്ചത് എന്തു ചെയ്യും നമ്മുടെ ജനാ'ധിപത്യം ഇങ്ങനെയൊക്കെ മുന്നോട്ട് പോകുമല്ലേ..! ഏറ്റുമുട്ടല്‍ നമ്മെളെത്രെ കണ്ടതാല്ലേ...

Read more...

March

ചില മാര്‍ച്ച് ചിന്തുകള്‍....

അങ്ങനെ ഒരു മാര്‍ച്ച് കൂടി മാര്‍ച്ചു ചെയ്തങ്ങനെയങ്ങു പോകുന്നു ...വര്‍ഷത്തിലെ ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസത്തിന്‍റെ തൊട്ടടുത്ത മാസം. ഒരുപാട് നൊമ്പരങ്ങളുടെയും വിടപറച്ചിലിന്‍റെയും ഒരു പരീക്ഷണ മാസം തന്നെയാണ് മാര്‍ച്ച്. പരീക്ഷാ ചൂടും, തെരഞ്ഞെടുപ്പ് കോലാഹലങ്ങളും പണമിടപാട് കണക്കുകൂട്ടലുകളും അതിനിടക്ക് ലോക കപ്പ് ക്രിക്കറ്റുമൊക്കെയായി മാര്‍ച്ചങ്ങ് നീണ്ടു കിടക്കുന്നു.



മാര്‍ച്ചിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്ന കൂട്ടര്‍ വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികള്‍ എന്നു പറയുമ്പോള്‍ ചെറുകുട്ടികളെന്നു തെറ്റിദ്ധരിക്കരുത്. ഇതില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തരം വരെയുള്ളവരുണ്ടാകാം.

പ്രണയവും വിരഹവും പരീക്ഷയും കൂടിക്കലര്‍ന്ന ഒരു മാര്‍ച്ചു കൂടി എല്ലാ തീവ്രതയോടുംകൂടി കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും പോയ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കഠിനമായിക്കൊണ്ടിരിക്കുന്നു, അതിന്‍റെ ആക്രമണം, അതിന്‍റെ നോവുകള്‍ പങ്കുവെക്കാന്‍ പ്രണയിയെ വിളിക്കാമെന്നു കരുതി സ്പീഡ് ഡയല്‍ അമര്‍ത്തുമ്പോഴേക്കും അങ്ങേ തലക്കലില്‍ നിന്ന് ദ നമ്പര്‍ യൂ ഹാവ് കാള്‍ഡ് ഈസ് അണവൈലബിള്‍ എന്ന സുന്ദരശബ്ദം..എല്ലാം ഗൌരവത്തിലെടുക്കുന്ന യുവ'തല'മുറ പക്ഷെ അപ്പോഴേക്കും പ്രണയം കൈവിട്ടിട്ടുണ്ടാകും ഇനി മറ്റൊരു സിം കാര്‍ഡ് ബന്ധത്തിലേക്കുള്ള നെട്ടോട്ടത്തിനിടയില്‍ ആര്‍ക്ക് മനസ്സിലാകും ഈ സെന്‍റി...അല്ലാതെന്തു ചെയ്യും? ഇനിയും ഒരു നൈറ്റ് കാള്‍ 'ഓഫര്‍' റിനായി തങ്ങള്‍ക്ക് അടുത്ത സെമസ്റ്ററില്‍ പരിശ്രമിച്ചേ മതിയാവൂ.. ഈ ക്രെഡിറ്റ് സെമസ്റ്റര്‍ കാലത്തെ പ്രണയം 'അതിരു കവിഞ്ഞൊന്നുമാഗ്രഹി'ക്കുന്നില്ലത്രെ.
റാ‍ങ്കൊക്കെ ഒഴിവാക്കി ഗ്രേഡിലേക്ക് മാറിയെങ്കിലും മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എല്ലാക്കാലത്തുംപരീക്ഷണ കാലം എന്തെങ്കിലുമൊക്കെ കരുതും. പരീക്ഷയുടെ തലേന്നാള്‍ മെനക്കെട്ടിരുന്ന് പഠിക്കുന്ന കണ്ണട വെച്ച പെണ്‍കുട്ടിയുടെ പടവും, അവസാന നോട്ടം എന്നൊക്കെ അടിക്കുറിപ്പില്‍ ബേജാറായ ആണ്‍കുട്ടികളുടെ പടങ്ങള്‍ പിറ്റേന്നും. ഒക്കെ തീര്‍ന്നതിന് ശേഷം ഇനി സ്വാതന്ത്രത്തിലേക്ക് എന്നൊക്കെ പറഞ്ഞ് മറ്റൊരു പടവും.....
എന്നിരുന്നാലും ഇതൊക്കെ ആസ്വദിക്കുന്നവരാണ് കേട്ടോ കാമ്പസുകളിലെ യുവത്വം. പരീക്ഷാ ദിവസം പത്രത്തിലെ സര്‍വ്വകലാശാലാ അറിയിപ്പു പേജില്‍ പുറത്ത് വിട്ടാല്‍ പിന്നെ അതുവരെ ചെഗുവേര, നവലിബറല്‍ നയങ്ങള്‍ക്കെതിരെ കരുതിയിരിക്കുക, സാമ്രാജ്യത്വം അറബിക്കടലില്‍ എന്നൊക്കെ അലറിക്കൊണ്ടിരിക്കുന്ന അരാഷ്ടീയക്കൂട്ടങ്ങളെ രാത്രി കാലങ്ങളിലൊന്നും പുത്തന്‍ ജനാധിപത്യ വിപ്ലവവുമായി കണ്ടേക്കില്ല, ഇനി എല്ലാത്തില്‍ നിന്നുമുള്ള ഒരു കുതറിയോട്ടത്തിനായി സജ്ജമാ‍ക്കണ്ട കാലമാണത്രെ. ഇവര്‍ക്കു പക്ഷെ പ്രശ്നം അറ്റന്‍ഡസുമാ‍ത്രമായേക്കും. അതും കൂടി ശരിയായാല്‍ പിന്നീടിവര്‍ക്ക് ഹോസ്റ്റല്‍ മുറികളും മെസ്സ് ഹാളും ഒക്കെയാണ് വിപ്ലവപോരാട്ട വീഥികള്‍. ക്യാമ്പസിലെ പടര്‍ന്നു പന്തലിച്ച മരങ്ങള്‍ക്കു ചുവട്ടിലും പ്രണയ കാമനകള്‍ പങ്കുവെക്കാന്‍ വേണ്ടി മാത്രമായി ആരോ നട്ടുപിടിപ്പിച്ച വാക മരത്തിന്‍ തണലൊന്നും ഇനി ഒരു ആശ്വാസവും ആര്‍ക്കും നല്‍കിയെന്നു വരില്ല. അത്രയ്ക്ക് കഠിനമത്രെ ഇക്കാലം.
എന്നാലും ചിലരുണ്ട് കേട്ടോ; ഇവര്‍ക്ക് പരീക്ഷയൊന്നും ഏശില്ല. അത്രക്കുണ്ട് പോയകാലം ഇവര്‍ക്ക് സമ്മാനിച്ച 'സപ്ലികള്‍'‍. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഇനി വെല്ലുവിളികളൊന്നും ഏറ്റെടുക്കാന്‍ വയ്യ.. അതുകൊണ്ട് ഇക്കൂട്ടര്‍ താടി വെച്ച് (ബുദ്ധി ജീവികളൊന്നുമല്ല കേട്ടൊ ജീവന്‍ മാത്രമേയുള്ളൂ...സ്റ്റൈപ്പന്‍ഡു കിട്ടിയാല്‍ കാറ്റാടി മരങ്ങള്‍ക്ക് കീഴിലിരുന്ന് നിലാവ് തൊട്ടുനക്കി ഒരിത്തിരി മദ്യം കഴിക്കണം. (താടി, മുടി നീക്കം ചെയ്യലൊന്നും നടക്കില്ല). പഠിതാക്കളെ ‍(ലോകത്തെ) മുഴുവന്‍ പുച്ഛത്തോടെ നോക്കിയൊരു നടപ്പുണ്ട്. ഇവര്‍ക്കവസാനം തുണ സര്‍വ്വകലാശാലാങ്കണത്തില്‍ മേഞ്ഞു നടക്കുന്ന ബുദ്ധിജീവി പശുക്കള്‍ മാത്രം!
ഇതിനിടയ്ക്കും യൂത്ത് ഐക്കണ്‍ കുപ്പായം സ്വയം തുന്നിയ വയസന്‍ രാഹുല്‍ ജി യോട് നേരിട്ട് യൂ ആര്‍ നോട്ട് ഗാന്ധി, യു ആര്‍ ഒണ്‍ലി ഗണ്ഡി എന്നു പറയാന്‍ ധൈര്യം കാ‍ണിക്കുന്ന വിദ്യാര്‍ഥികള്‍ ജെഎന്‍യുവില്‍ മാത്രമല്ല കേട്ടോ ഇങ്ങ് കേരളത്തിലുമുണ്ട്. ഇനി ഇനിയും എത്ര പേരാണ് വിഡ്ഡികളാ‍ക്കപ്പെടാനിരിക്കുന്നതെന്ന് ആര്‍ക്കറിയാം അല്ലേ......?

Read more...
സുഹൃത്തിന്‍റെ മുന്‍ കാമുകിയെ അവിചാരിതമായി അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഊട്ടിയില്‍ വെച്ച് കണ്ടപ്പോള്‍ സുഹൃത്തിന് അയച്ച കത്ത്
 
സുഹൃത്തേ...
ഉതകമംഗലത്ത് 11 മണി കഴിഞ്ഞാണ് ഞങ്ങളെത്തിയത്, ഞങ്ങളെന്നു വച്ചാല്‍ എന്‍റെ കുടിച്ചു മദിക്കണമെന്നാശിക്കുന്ന വിശുദ്ധ ചങ്ങാതിമാര്‍. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ വരവിന് 'ദിലു' എന്ന് അവനെ അവന്‍ മാത്രം വിളിക്കുന്ന ദില്‍ഷാദ് അവന്‍റെ നീണ്ട ആറുവര്‍ഷത്തെ പ്രണയ കഥയിലെ നായികയെ സ്വന്തമാക്കിയതിന്‍റെ ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കാനുമാണ് ഞങ്ങളിവിടെ എത്തിയത്. ആഘോഷം മറ്റൊന്നുമല്ല എന്നു നീ ഊഹിച്ചിട്ടുണ്ടാകും. റഷാദിന് 'രണ്ടട്ടി ബസ്' കാണാനും, ഷമീദിന് ഉന്നം തെറ്റാതെ അടുത്തിരിക്കുന്നവന്‍റെ കണ്ണിലോ മൂക്കിലോ എറിഞ്ഞു കൊള്ളിക്കാനും ഷാനുവിന് പ്രവാസികളായ ചങ്ങാതിമാര്‍ വിളിക്കാത്തതിന് പൊട്ടിക്കരയാനോ ജംഷിക്ക് കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്കിനൊ മാമന് പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനോ ഷാജിക്ക് ബെറ്റുവെക്കാനോ എനിക്ക് ഇവരെയെല്ലാം മാനേജു ചെയ്യാനോ(തല്ലുകൂടല്‍, വാളുവെച്ചതിന് മാപ്പുപറഞ്ഞ് ചൂലും ബക്കറ്റുമെടുത്ത് ബാര്‍ വൃത്തിയാക്കല്‍, ഡ്രസ് ചെയ്യിക്കല്‍, വണ്ടിയില്‍ കേറ്റല്‍, എന്നിട്ട് ഇവരിലൊരള്‍ ഡ്രൈവു ചെയ്യുമ്പോള്‍ പേടിച്ചു വിറച്ച് പിന്നിലിരിക്കല്‍) അവസരമൊരുക്കലാണ് ഓരോ ആഘോഷങ്ങളും. കലാപരിപാടികളൊക്കെ കഴിഞ്ഞ് ഞാനും നോര്‍മ്മലായിക്കൊണ്ടിരുന്ന രണ്ടു ചങ്ങാതിമാരും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലൂടെ 'നല്ല കളറുകളെ' നോക്കി നടക്കുമ്പോഴാണ് അത്ര കളറില്ലെങ്കിലും(കറുപ്പും കളറാണല്ലോ) ഒരു നാടന്‍ സൌന്ദര്യ ദാമത്തെ കണ്ടത്.. ..ദൈവമേ ഞാനല്ലോ മദ്യപിച്ചത് എന്നിട്ടും എന്‍റെ കാ‍ലുകള്‍ നിലത്തുറക്കാത്തത് പോലെ, ഞാനവളുടെ അടുത്തേക്ക് നീങ്ങി. എന്നെ കണ്ടോ അവള്‍ പക്ഷെ കാണാത്തത് പോലെ നടിക്കുകയാണോ എന്തായാലും ഒന്നു മനസ്സിലുറപ്പിച്ച് ഞാന്‍ അവളുടെ അടുത്തേക്ക് നീങ്ങി. പച്ചപ്പുല്‍ പരവതാനിയില്‍ അവളോടു മുട്ടിയിരുമ്മി ഇരിക്കുന്ന ആ കറുത്ത മനുഷ്യന്‍! അതെ ആ മനുഷ്യന്‍ അയാള്‍ തന്നെയാണ്. വൈമാനിക കേന്ദ്രത്തിന്‍റെ 'തലവനും' 'തോറ്റ സ്ഥാനാര്‍ഥിക്കും' വിദ്യ പകര്‍ന്നു നല്‍കിയ അതേ മനുഷ്യന്‍! അയാളുടെ ഒരു കൈ എവിടെയാണ്...?. അവന്‍ ചുംബിക്കണമെന്നാശിച്ച അതേ കറുത്ത ചുണ്ടുകള്‍, അവന്‍ പ്രകീര്‍ത്തിക്കാറുണ്ടായിരുന്ന അതേ മുടിയിഴകള്‍..അവന്‍റെ കരസ്പര്‍ശമേറ്റ അവളുടെ നീണ്ടുമെലിഞ്ഞ കൈകള്‍...അതേ ഞാനൊരു വിശുദ്ധനല്ലാത്തത് കൊണ്ട് എന്നെ സൌഹൃദങ്ങളില്‍ നിന്ന് മാറ്റി നിറുത്തിയ അവള്‍..മലയോര മേഖലയായ കാളികാവിലെ വെറുമൊരു ലോറിക്കാരന്‍ മാത്രമായി മാറുമായിരുന്ന എന്‍റെ സുഹൃത്തിനെ ഇന്നൊരു അറിയപ്പെടുന്ന ഇന്‍റര്‍നാഷണല്‍ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ അസി.മാനേജരാക്കാന്‍  കാരണക്കാരിയായ പെണ്‍കുട്ടി..പ്രണയിച്ച തെറ്റിനാല്‍ എന്‍റെ മറ്റൊരു സുഹൃത്തിന്‍റെ സൌഹൃദം നിഷേധിച്ച പട്ടാളക്കാരി പെണ്‍കുട്ടി..അതിനെല്ലാറ്റിനുമുപരി ഞങ്ങളുടെ 'ലോറിക്കാരനെ' ‍(ഞങ്ങളൊക്കെ ഇപ്പോഴും അവനെ ഇങ്ങനെതന്നെയാണ് വിളിക്കാറുള്ളത്) പ്രണയത്തിന്‍റെ മാസ്മരികമായ അത്യാനന്ദാ‍നുഭൂതികളിലേക്ക് എടുത്തുയര്‍ത്തിയ എണ്ണക്കറുപ്പിന്‍റെ നിത്യനായിക.
 
  അവള്‍ എനിക്ക് അവളുടെ (ലോറിക്കാരന്‍ പറയുന്നത് ഇങ്ങനെ'സ്വപ്നങ്ങള്‍ തടഞ്ഞു വെക്കപ്പെട്ടയാള്‍') ഭര്‍ത്താവിനെ  പരിചയപ്പെടുത്തി തന്നു. തന്ത്രപൂര്‍വ്വം വൈമാനിക തലവനെ മാത്രം ചോദിച്ചു. അവരുടെ കയ്യില്‍ നിന്നും നഷ്ട്പ്പെട്ട മൊബൈലിനെക്കുറിച്ച് പറഞ്ഞു. പിന്നെ അവരെന്തോ എനിക്കു മനസ്സിലാകാത്ത തമാശ പറഞ്ഞു ചിരിച്ചു ഇതാണത്രെ ജീവിതം....പിന്നൊന്നും പറയാനനുവദിക്കാതെ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ തിരിച്ചു നടന്നു. പ്രാന്‍ഞ്ചിയേട്ടന്‍ എന്ന രഞ്ജിത്ത് സിനിമയിലെ രംഗമായിരുന്നു എന്‍റെ മനസ്സിലപ്പോള്‍.

Read more...